Sunday, May 10, 2009

ഇനിയേതു ജന്മം നീ ഈ വഴിയേ...!!!



കലുകയാണോ മറയുകയാണോ എന്നെ തനിച്ചാക്കി പോവുകയാണോ...
എന്തിനു വേണ്ടി നാം അടുത്തു, എന്തിനോ വേണ്ടി നാം അകന്നു.. എങ്ങോ മറഞ്ഞു നീ, ഒരു വാക്കും മിണ്ടാതെ അകലേ നീ അകലേ നീ മറഞ്ഞു.. കാണുന്നു നിന്‍ മുഖം കേള്‍ക്കുന്നു നിന്‍ സ്വരം വിടരാതെ, പതറാതെ ഇന്നും.. തേങ്ങലോടെ കാത്തിരുന്നു, നീ വരും നാളുകളോര്‍ത്ത് ഏകനായ് ഞാനിന്നിവിടെ... !!

ഇനിയേതു
ജന്മം നീ ഈ വഴിയേ...!!

ഇനിയേതു ജന്മം നീ ഈ വഴിയേ...!!!
( From:- aLoNe lOvEd & lOsT. )

Friday, February 6, 2009

പ്രണയം_എനിക്ക് നിന്നോട് മാത്രമായുള്ളത്,...


നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്‍റെ ഹൃദയത്തില്‍ വേരുറക്കാന്‍ തുടങ്ങിയിരിക്കുന്നു... സൗഹൃദമാണ് നിനകിഷ്ടമെന്നൊരുപാട് പറഞ്ഞിട്ടും പ്രണയത്തിനു വാശി പിടിച്ചത് ഞാന്‍ തന്നെയാണ്... പരസ്പരം നഷ്ടപെടാതിരിക്കാന്‍ തീരത്തണയാതെ ഞാനൊഴുകി തീരുമ്പോഴും നീ നക്ഷത്രങ്ങള്‍ക്ക് കൂട്ടിരിക്കുകയായിരുന്നു... ഇന്നും ഞാന്‍ കാത്തിരിക്കുന്നു- സൗഹൃദമോ, പ്രണയമോ എല്ലാം നിന്‍റെയിഷ്ടം... അന്നും ഇന്നും എനിക്കേറെയിഷ്ടം നിന്‍റെ പ്രണയത്തോടാണ് , നീ എന്നും എന്നില്‍ നിന്നൊളിക്കുന്ന, നീ ആര്‍ക്കും കൊടുക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന നിന്‍റെ പരിശുദ്ധപ്രണയം... എനിക്ക് നിന്നോടുള്ളതും അത് മാത്രമാണ്... ഞാന്‍ ഇന്നും കാത്തിരിക്കുന്നു വെള്ളത്തുള്ളികള്‍ ഇറ്റിവീഴുന്ന ഈറന്‍ മുടിയൊതുക്കി, വിറയാര്‍ന്ന പാദങ്ങളോടെ നീയെന്റെ അടുത്തുവരുന്നത്...!

ഞാന്‍ ഇന്നും കാത്തിരിക്കുന്നു.....!!!

Saturday, January 31, 2009

രേണുക,...


രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു-നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. രേണുകേ നാം രണ്ടു മേഘശകലങ്ങളായ്- അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍.. മഴവില്ലു താഴെ വീണുടയുന്ന മാനത്ത്- വിരഹമേഘ ശ്യാമ ഘനഭംഗികള്‍..പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌- ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം.. ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍.. ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം- ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും- കണ്ടുമുട്ടാമെന്ന വാക്കു മാത്രം.. നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി- നാം കടം കൊള്ളുന്നതിത്ര മാത്രം.. രേണുകേ നാം രണ്ടു നിഴലുകള്‍- ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും..കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍- വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി.. നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ -നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.. ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം- വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം.. എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം- നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.. സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ-മൂകാന്ധകാരം കനക്കുന്ന രാവത്തില്‍ മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ -നിന്നു നിശബ്ദ ശബ്ദങ്ങലായ്.. പകല് വറ്റി കടന്നു പോയ് കാലവും-പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും.. പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ- പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ.. ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌- ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു-നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..........................!!!

മുരുകന്‍ കട്ടകട...!!

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി,...


സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത് അവള്‍ പൂപ്പാത്രമൊരുക്കി. പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന് വിളര്‍ന്ന പൌര്‍ണമിയുടെ നിറം, അവളുടെ കണ്ണുകള്‍ക്കും. വീണ്ടും, ഹൃദയത്തിന്റെ അറകളില്‍ ഉണക്കി സൂക്ഷിച്ച വിത്ത് പാകി, സ്വര്‍ണ മത്സ്യങ്ങളെ നട്ടു വളര്‍ത്തിയവള്‍ ചില്ലു കൂട്ടിലോതുക്കി, പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍ അരളിപ്പൂക്കളലിഞ്ഞു, മനസ്സ് നുറുക്കി മത്സ്യങ്ങളെ ഊട്ടി മഴയും, മഴ തോര്‍ന്ന ആകാശത്ത് മഴവില്ലും, സ്വപ്നം കണ്ടവളുറങ്ങി. വാതില്‍പ്പാളികള്‍കിടയിലൂടെ വേനലെത്തിനോക്കുന്നു വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന നരച്ച കണ്ണുകളില്‍ വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ മല്‍സ്യങ്ങള്‍ പിടഞ്ഞു മരിക്കുന്നു. വിതയ്ക്കാനിനി മണ്ണും, വിത്തും ബാക്കിയില്ലെന്നിരിക്കെ ഒഴിഞ്ഞ ചില്ലുകൂടും ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും അവള്‍ക്കു കൂട്ട്.....................!!!

നന്ദിത -1992

എന്‍റെ ജന്മം എന്നെ അസ്വസ്ഥനാക്കുന്നു,...


ന്ന്...

ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍ നിന്‍റെ ചിന്തകള്‍ പോറി വരച്ച് എനിക്ക് നീ ജന്മദിനസമ്മാനം തന്നു, തീയായിരുന്നു നിന്‍റെ തൂലികത്തുമ്പില്‍, എന്നെ ഉരുക്കാന്‍ പോന്നവ; അന്ന്, തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു. ഇന്നു, സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു; കൂടുകാരോരുക്കിയ പൂച്ചെണ്ടുകള്‍ക്കും, അനിയന്റെ ആശംസ്സകള്‍ക്കും, അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടക്ക് ഞാന്‍ തിരഞ്ഞത് നിന്‍റെ തൂലികയ്ക്കു വേണ്ടിയായിരുന്നു, നീ വലിച്ചെറിഞ്ഞ നിന്‍റെ തൂലിക. ഒടുവില്‍, പഴയ പുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന് ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കേട്ടുപോയിരുന്നു....................!!!

നന്ദിത -1988

Monday, October 27, 2008

മുറിവേറ്റ പക്ഷിയുടെ തേങ്ങല്‍,...


നിനക്കെന്തു പറ്റി?.. ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍, എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍, കാലങ്ങളിലൂന്നുമീ കഴകക്കാരനോടാരൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം...
ഒരു നെഞ്ചില്‍ നിന്നിത്തിരി പഞ്ചാമൃതംനുണഞ്ഞമ്മയെന്നറിയാതെയുരുവിട്ടതും, പിന്നെയൊരു മുറ്റം കളിക്കളമാക്കി, അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും, ഇടവഴിയിലൊഴുകും മഴവെള്ളവും, ബാല്യമൊഴുക്കിയ കടലാസുതോണിയും, പൊന്നണിപ്പാടവും നടവരമ്പും, ചിങ്ങക്കുളിരും നിലാമഴയും, പ്രണയത്തുടിപ്പുകളിലിറ്റുവീണ പുലരിത്തുടിപ്പും നിറസന്ധ്യയും, ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ, നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും നിനക്കെന്തു പറ്റി...
ചന്ദനക്കൂട്ടും സാമ്പ്രാണിപ്പുകയും, പഴകിദ്രവിച്ച മന്ത്രാക്ഷരങ്ങളും, ഒഴിഞ്ഞടങ്ങുന്നൊരീ അകത്തളത്തില്‍, കുടിയേറിയെത്തും മുഖങ്ങളും, സാന്ത്വനച്ചിന്തുകളെറിയുന്ന നടവഴിയും, മാവിന്റെ കൊമ്പത്തു കുറുകി, മുറ്റത്തു കൊത്തിപ്പെറുക്കി, കല്പകച്ചോട്ടില്‍ പിടഞ്ഞുവീഴുന്നൊരുകാകനായി കാഴ്ചയില്‍ തിമിരമാകെ, ചൂടുള്ള മേനി പുണര്‍ന്നു നിന്നോരം കാതില്‍ മൊഴിഞ്ഞതോ, നിനക്കെന്തു പറ്റി...
ഒരു തുണ്ടു ഭൂമിക്കൊരു കൊച്ചു വീടിന്നു, കുട്ടികള്‍ക്കിത്തിരിയറിവിന്നായി, എന്‍ ജീവരക്തവുമൂറ്റി ഞാന്‍, നേടുന്നതൊക്കെയും വൃഥാവിലായോ? ഒക്കെയും വില്‍ക്കുന്ന നാട്, വിലപേശിയാര്‍ക്കുന്ന നാട്, ഒടുവിലൊരു ചൂതും ഇടിച്ചുപൊളിക്കലും പിന്നെയൊരു കുറ്റബോധത്തിണര്‍പ്പും, ഒക്കെക്കഴിയുമൊരാര്‍പ്പുവിളികളില്‍, അവരൊക്കെ കൈകോര്‍ത്തകന്നു പോകെ, നിതിപീഠങ്ങളും സംസ്കാര വേദിയും, തമ്മിലടിക്കുന്ന സിംഹാസനങ്ങളും, കൊണ്ടുചെന്നെത്തിക്കുമെന്നെയാ കൊമ്പത്തൊരുകയര്‍തുണ്ടില്‍ തൂങ്ങിയാടാന്‍ മുഖങ്ങളില്‍നിന്നന്നുമീ ചോദ്യം, ഇങ്ങനെയാകാന്‍

നിനക്കെന്തു പറ്റി.....................!!!

Thursday, September 18, 2008

നിഴലും നിലാവും...


ഷ്ടസ്വപ്നങ്ങളുടെ ആഴകടലില്‍ പ്രണയത്തിന്റെ മുത്തും തേടിയുള്ള യാത്രയില്‍, മനുഷ്യമനസ്സുകള്‍ നീര്‍ക്കുമിളകളാണെന്ന സത്യമെന്നെ ബോധ്യപെടുത്തി.. ഭയാനകമായ ഏകാന്തതയില്‍ നിശബ്ദമായി നീയെന്നെ തട്ടിവിളിച്ചപ്പോള്‍, നഷ്ടപെട്ട സ്വപ്നങ്ങളെയോര്‍ത്തു, പാഴായിപോയ ജീവിതതെയോര്‍ത്തു, മഴക്കാലത്തിനു വേണ്ടി ദാഹിച്ചിരുന്ന നമ്മുടെ പ്രണയത്തെയോര്‍ത്തു, നിന്നെയോര്‍ത്തു ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്.............!!!

Saturday, July 19, 2008

എഴുതി തീരാത്ത ഓര്‍മ്മകുറുപ്പ്,...


തിരിച്ചു കിട്ടാത്ത പ്രണയം മനുഷ്യമനസ്സിനു വേദനയുണ്ടാക്കുന്ന ഒന്നാണ്। എന്നാല്‍ ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല നഷ്ടപെട്ട പ്രണയം, ആ മുറിവിനു ഇതിനേക്കാള്‍ ആഴം കൂടും, അത് എന്നും ചോരപൊടിക്കുന്ന ഒരു ഉണങ്ങാത്ത മുറിവായി മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും,...!!!

റ്റക്കല്ലെന്നു നൂറു വട്ടം കാതില്‍ പറഞ്ഞതു നീ ...
ഒടുവില്‍ ഒറ്റക്കാക്കി അകന്നതും നീ...

സ്നേഹിക്കാന്‍ പഠിപ്പിച്ചതു നീ...
സ്നേഹം കാണാതെ പോയതും നീ...
മറന്നാല്‍ മരണമെന്നു ചൊല്ലിയതു നീ...
മരിക്കും മുന്നെ മറന്നതും നീ...
ഇവിടെ ഞാന്‍ നിനക്കായി എന്നിലെ നിനക്കായിഎഴുതട്ടെ...
വരാതിരിക്കുക ഒരിക്കലും ഈ വഴി... സുഖമായിരിക്കുക നീ മാത്രമെങ്കിലും......!!!!! ---{അന്ന}---

Saturday, July 12, 2008

മറയുന്നുവോ നീ,...



നിലാവ് വഴിയിട്ട വീഥികളിലെങ്ങും നിനക്കായ്‌ കാത്തുനിന്നൊരാ-കാലങ്ങളിലൊന്നും നിരാര്‍ത്ഥമായോരാ വാക്കുരയ്ക്കാന്‍ പോലുമെത്തിയില്ല നീയൊരു വേള പോലുമീവഴി...കാലമുണക്കിയ മുറിപ്പാടുകളിലെന്നുമെന്നെ-തളച്ചിടാമെന്നു വ്യാമോഹിച്ച്ചിരിക്കവേയന്നു നീ- ഒരു ദിനമാ മുറിപ്പാടിന്റെ ച്ചുളിവുകളിലൊരു ചിത്രശലഭതിന്റെ രേഖാചിത്ര മോരുക്കി... നിന്‍റെ കൈ വേലകളാലിത്തിരി പൊടിഞ്ഞു ചോരയെങ്കിലു മുയിര്‍ കൊണ്ടൊരാ ശലഭത്തെ കാണവേ- നീ വരും വഴികളില്‍ കാത്തിരിക്കും പുല്‍ച്ചാടിയും- പുഴുക്കളും പിന്നെ പൂക്കളുമെന്റെ കൂട്ടുകാരാകവേ... ഒരു രാത്രിയിരുണ്ട് വെളുക്കവേ, മറയുന്നുവോ നീ- പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായ്- മറയുന്ന നിലാവിലുണരുന്നോരരൂപികള്‍ എന്‍റെ മനസ്സിലും- വരില്ലേ നീ കാത്തിരിപ്പിന്റെ അവസാന നിമിഷത്തിലെങ്കിലും- നീ വരാതെയീ വഴിത്താരയിനി മറഞ്ഞുപോമീ- പുല്‍നാമ്പുകളില്‍ ഇടറിയിവിടെ കാത്തുനില്‍ക്കനാവാതെ- ഞാനുമീ യെരിവെയിലില്‍ മരുപ്പച്ച തേടി അകലുമെങ്കിലൂ- മെരിയുന്ന മുറിപ്പാടുകള്‍ എല്ലാംഉണര്‍ത്തി ചോരവാര്‍ക്കും.............!!!

Tuesday, July 8, 2008

കൂട്ടിലടക്കപ്പെട്ട പ്രണയം,...



നിക്ക് സ്വന്തമായി വേണമായിരുന്നു... അന്നൊരിക്കല്‍, അവളുടെ വിരല്‍ തുമ്പിലൂടെ ഊര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍‍ എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌ അവള്‍ പറഞ്ഞു "ഇതെന്റെ ആത്മാവാണ്‌ കാത്തുകൊള്ളുക..." അന്നുമുതല്‍ അവളില്‍ എനിക്ക് ആരാധനയായിരുന്നു, സ്വാര്‍ത്ഥത ആയിരുന്നു... പിന്നീടാണറിഞ്ഞത് അതെല്ലാം എനിക്കവളോട് ഉള്ള പ്രണയത്തിന്റെ പുതുനാമ്പുകളാണെന്ന്- ഞാന്‍ അന്ധമായി സ്നേഹിച്ചു, മതിമറന്നു സന്തോഷിച്ചു... സ്നേഹത്തിന്റെ സുഖം ഞാന്‍ ശരിക്കും അവളില്‍ നിന്നറിഞ്ഞു... അവള്‍ എന്റേത് മാത്രമാകണമെന്നു ഞാന്‍ ആഗ്രഹിച്ചു- അവള്‍ ചിരിക്കുന്നതും, കരയുന്നതും എനിക്കു വേണ്ടി മാത്രമായിരിക്കണം, ഉറങ്ങുന്നതും ഉണരുന്നതും എന്നിലൂടെ മാത്രമായിരിക്കണം എന്നു ഞാന്‍ ആഗ്രഹിച്ചു അതിനായ് ഞാന്‍ അവള്‍ക്കെന്‍ പ്രണയം കൊണ്ടൊരു കൂടൊരുക്കി- എന്‍റെ പ്രണയവര്‍ണ്ണകിളിയെ അതില്‍ ഒളിച്ചു വച്ചു... പിന്നീടൊരിക്കല്‍, കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും ആത്മാവില്ലെന്ന് അവള്‍ പറഞ്ഞപ്പോള്‍, കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍‍ എന്നോടു അവള്‍ യാത്ര പറഞ്ഞപ്പോള്‍, അവളറിഞ്ഞില്ല അന്നു ഞാനെന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍ പാടുപെടുമെന്ന് ... ഞാനറിഞ്ഞിരുന്നില്ല എന്‍റെ പ്രണയം കൊണ്ട് തീര്‍ത്ത കൂട് അവള്‍ക്കൊരു തടവറയായിരുന്നെന്ന് ... അവള്‍ പാറിപറന്നു നടക്കാന്‍ ആഗ്രഹിച്ചിരുന്നൊരു വാനമ്പാടിയായിരുന്നു എന്ന്... ഇന്ന്, മറ്റൊരു മഴക്കാല രാത്രിയില്‍ ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ അരിച്ചെത്തുന്ന അവളുടെ ഒര്‍മകളില്‍‍ എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും ഞാന്‍ പാടു പെടുകയാണ്‌....... എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍... അവളെന്നെ ഏല്‍പ്പിച്ച അവളുടെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍.............!!!