Saturday, January 31, 2009

എന്‍റെ ജന്മം എന്നെ അസ്വസ്ഥനാക്കുന്നു,...


ന്ന്...

ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍ നിന്‍റെ ചിന്തകള്‍ പോറി വരച്ച് എനിക്ക് നീ ജന്മദിനസമ്മാനം തന്നു, തീയായിരുന്നു നിന്‍റെ തൂലികത്തുമ്പില്‍, എന്നെ ഉരുക്കാന്‍ പോന്നവ; അന്ന്, തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു. ഇന്നു, സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു; കൂടുകാരോരുക്കിയ പൂച്ചെണ്ടുകള്‍ക്കും, അനിയന്റെ ആശംസ്സകള്‍ക്കും, അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടക്ക് ഞാന്‍ തിരഞ്ഞത് നിന്‍റെ തൂലികയ്ക്കു വേണ്ടിയായിരുന്നു, നീ വലിച്ചെറിഞ്ഞ നിന്‍റെ തൂലിക. ഒടുവില്‍, പഴയ പുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന് ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കേട്ടുപോയിരുന്നു....................!!!

നന്ദിത -1988

3 comments:

ബഷീർ said...

ബ്ലോഗിന്റെ ടൈറ്റിലും പിന്നെ ഈ പോസ്റ്റും എല്ലാ ആ സ്നേഹിതയ്ക്ക്‌ വേണ്ടിയാണെന്ന് തോന്നുന്നു. സുപ്പു ..സമയം അതിക്രമിച്ചിട്ടില്ല.. നഷ്ടങ്ങളെ ഓര്‍ത്ത്‌ നിരാശപ്പെടാതെ പുതിയത്‌ കയ്യടക്കാന്‍ ശ്രമിയ്ക്കൂ അല്ലെങ്കില്‍ തിരിച്ച്‌ പിടിക്കാന്‍..

മുല്ലശേരിക്കാരാ..

സുബിൻ... said...

എന്തൊക്കെ ആയാലും നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെ അല്ലേ ബഷീര്‍.. കഴിഞ്ഞത് കഴിഞെന്നു പറഞ്ഞു എല്ലാം മായ്ച്ചു കളയാന്‍ സ്ലേറ്റ്‌ ഒന്നുമല്ലല്ലോ നമ്മുടെ മനസ്സ്.. ഇന്നു കരുതി പുതിയതിനെ തേടി പോകാതിരിക്കിലാട്ടോ.. മനസ്സിനെ കെട്ടിയിടാന്‍ ഒരു കുട്ടി കിട്ടുന്നത് വരെ അത് മേഞ്ഞു നടക്കും...!!
ബ്ലോഗ് വായിച്ചതിനും കമന്റ്സ് ഇട്ടതിനും നന്ദി ബഷീര്‍...!!!

ormakalilude oru yatra said...

നഷ്ടങ്ങള്‍ നമ്മെ വേദനപ്പെടുത്തുന്നു.ദുഖങ്ങള്‍ നമ്മെ കരയിപ്പിക്കുന്നു,സന്തോഷങ്ങള്‍ നമ്മെ ചിരിപ്പിക്കുന്നു,,,,

,,സഹോദര ജീവിതത്തിലേക്ക് തിരിച്ചുവരികാ,,,,,സ്നേഹത്തോടെ സുജീഷ് പൂതക്കുളം