Saturday, January 31, 2009

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി,...


സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത് അവള്‍ പൂപ്പാത്രമൊരുക്കി. പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന് വിളര്‍ന്ന പൌര്‍ണമിയുടെ നിറം, അവളുടെ കണ്ണുകള്‍ക്കും. വീണ്ടും, ഹൃദയത്തിന്റെ അറകളില്‍ ഉണക്കി സൂക്ഷിച്ച വിത്ത് പാകി, സ്വര്‍ണ മത്സ്യങ്ങളെ നട്ടു വളര്‍ത്തിയവള്‍ ചില്ലു കൂട്ടിലോതുക്കി, പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍ അരളിപ്പൂക്കളലിഞ്ഞു, മനസ്സ് നുറുക്കി മത്സ്യങ്ങളെ ഊട്ടി മഴയും, മഴ തോര്‍ന്ന ആകാശത്ത് മഴവില്ലും, സ്വപ്നം കണ്ടവളുറങ്ങി. വാതില്‍പ്പാളികള്‍കിടയിലൂടെ വേനലെത്തിനോക്കുന്നു വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന നരച്ച കണ്ണുകളില്‍ വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ മല്‍സ്യങ്ങള്‍ പിടഞ്ഞു മരിക്കുന്നു. വിതയ്ക്കാനിനി മണ്ണും, വിത്തും ബാക്കിയില്ലെന്നിരിക്കെ ഒഴിഞ്ഞ ചില്ലുകൂടും ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും അവള്‍ക്കു കൂട്ട്.....................!!!

നന്ദിത -1992

2 comments:

സിനി said...

ഓര്‍മ്മയിലെ വിങ്ങലായി നന്ദിതയും..

സുബിൻ... said...

എന്‍റെ ബ്ലോഗ് വിസിറ്റ് ചെയ്തതിനും, കമന്റ്സ് ഇട്ടതിനും ഒത്തിരി നന്ദിയുണ്ട് സിനി...!!!