Tuesday, July 8, 2008

കൂട്ടിലടക്കപ്പെട്ട പ്രണയം,...



നിക്ക് സ്വന്തമായി വേണമായിരുന്നു... അന്നൊരിക്കല്‍, അവളുടെ വിരല്‍ തുമ്പിലൂടെ ഊര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍‍ എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌ അവള്‍ പറഞ്ഞു "ഇതെന്റെ ആത്മാവാണ്‌ കാത്തുകൊള്ളുക..." അന്നുമുതല്‍ അവളില്‍ എനിക്ക് ആരാധനയായിരുന്നു, സ്വാര്‍ത്ഥത ആയിരുന്നു... പിന്നീടാണറിഞ്ഞത് അതെല്ലാം എനിക്കവളോട് ഉള്ള പ്രണയത്തിന്റെ പുതുനാമ്പുകളാണെന്ന്- ഞാന്‍ അന്ധമായി സ്നേഹിച്ചു, മതിമറന്നു സന്തോഷിച്ചു... സ്നേഹത്തിന്റെ സുഖം ഞാന്‍ ശരിക്കും അവളില്‍ നിന്നറിഞ്ഞു... അവള്‍ എന്റേത് മാത്രമാകണമെന്നു ഞാന്‍ ആഗ്രഹിച്ചു- അവള്‍ ചിരിക്കുന്നതും, കരയുന്നതും എനിക്കു വേണ്ടി മാത്രമായിരിക്കണം, ഉറങ്ങുന്നതും ഉണരുന്നതും എന്നിലൂടെ മാത്രമായിരിക്കണം എന്നു ഞാന്‍ ആഗ്രഹിച്ചു അതിനായ് ഞാന്‍ അവള്‍ക്കെന്‍ പ്രണയം കൊണ്ടൊരു കൂടൊരുക്കി- എന്‍റെ പ്രണയവര്‍ണ്ണകിളിയെ അതില്‍ ഒളിച്ചു വച്ചു... പിന്നീടൊരിക്കല്‍, കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും ആത്മാവില്ലെന്ന് അവള്‍ പറഞ്ഞപ്പോള്‍, കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍‍ എന്നോടു അവള്‍ യാത്ര പറഞ്ഞപ്പോള്‍, അവളറിഞ്ഞില്ല അന്നു ഞാനെന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍ പാടുപെടുമെന്ന് ... ഞാനറിഞ്ഞിരുന്നില്ല എന്‍റെ പ്രണയം കൊണ്ട് തീര്‍ത്ത കൂട് അവള്‍ക്കൊരു തടവറയായിരുന്നെന്ന് ... അവള്‍ പാറിപറന്നു നടക്കാന്‍ ആഗ്രഹിച്ചിരുന്നൊരു വാനമ്പാടിയായിരുന്നു എന്ന്... ഇന്ന്, മറ്റൊരു മഴക്കാല രാത്രിയില്‍ ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ അരിച്ചെത്തുന്ന അവളുടെ ഒര്‍മകളില്‍‍ എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും ഞാന്‍ പാടു പെടുകയാണ്‌....... എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍... അവളെന്നെ ഏല്‍പ്പിച്ച അവളുടെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍.............!!!

2 comments:

Unknown said...

hey................. smart writing

Kichu said...

ആര്‍ക്കും ആരെയും പ്രണയിക്കാം സുബിന്‍ .. പ്രണയിക്കപ്പെടുന്നതാണ്‍ ഭാഗ്യം ...പ്രയയിക്കും ബോള്‍  ഒരിക്കലും അതു സ്വന്തമാകണ്മെന്ന് മോഹിക്കരുത് അതു നമ്മുടെ സ്വാര്‍ ത്ഥതയാണ്....സ്വന്തമയാല്‍ അതു ഭാഗ്യം മാത്രം .....