
ഞാന്‍ തേടുകയാണ്......................
ഈ ക്ഷേത്രാങ്കണത്തില്‍കാലം മായ്ച്ച നമ്മുടെ കാലടിപ്പാടുകള്‍..... ഞാന്‍ തിരയുകയാണ്...... ഈ പ്രദക്ഷിണവീഥിയില്‍നിന്‍ മുടിയില്‍നിന്നൂര്‍ന്നു വീണഎന്‍ കനവുകളാം നങ്ങ്യാര്‍വട്ടപ്പൂക്കള്‍... പഴമയുടെ കറുപ്പുമാഞ്ഞ കല്പടവില്‍, ചിതലരിച്ച കൂത്തുമാടത്തില്‍, നീരുവറ്റിയ ആമ്പല്‍ക്കുളപ്പടവില്‍ഞാന്‍ തിരയുകയാണ്........ എന്‍ കൈക്കുള്ളില്‍ ഞെരിഞ്ഞമ്മര്‍ന്നനിന്‍ കൈത്തണ്ടയെ മുറിവേല്പിച്ച് മണ്ണില്‍ വീണുച്ചിതറിയ കരിവളപ്പൊട്ടുകള്‍.... എനിക്കറിയാം........ എന്നെങ്കിലും നി ഈ വഴിവരാത്തിരിക്കില്ല....അന്നു നീ മനസ്സില്‍ ഉറക്കിക്കെടുത്തിയ ഓര്‍മ്മകള്‍ഉണരാതിരിക്കില്ല..... ഒരു നിമിഷം........ ഒരു നിമിഷമെങ്കിലും..... നീ വിതുമ്പാതിരിക്കില്ല......... അന്നെങ്കിലും എന്‍റെ പ്രണയംജയിക്കാതിരിക്കില്ല..................................................
1 comment:
nice picturisation!!!!!!!!
Post a Comment